Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 2025 2026 വർഷത്തെ S.S.L.C/T.H.S.L.C പരീക്ഷയിൽ 75 ഉം അതിൽ കൂടുതലും പോയിന്റ് നേടിയവരും PLUS TWO/V.H.S.E പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. S.S.L.C/T.H.S.L.C പരീക്ഷയിൽ 70 പോയിന്റും അതിൽ കൂടുതലും PLUS TWO/V.H.S.E പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച SC/ST വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ജാതി സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (സർക്കാർ/എയ്ഡഡ് സ്ഥാപനമാണോ എന്നറിയുന്നതിന്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 2659/2026

date