Skip to main content

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അഭിമുഖം

ജനറൽ ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടിപർപ്പസ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.  ജൂലൈ 24ന് രാവിലെ 10.30-ന് സൂപ്രണ്ടിന്റെ ചേമ്പറിൽ അഭിമുഖം നടത്തും. പ്ലസ്ടു, ഡി.സി.എ, കെ.ജി.ടി.ഇ ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. 41 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 675/- രൂപ ദിവസവേതനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2427778.

date