Skip to main content

തിരുവോണം ബമ്പര്‍ 2026: ജില്ലാതലത്തിൽ പ്രകാശിപ്പിച്ചു

 

തിരുവോണം ബംബര്‍ 2026 ( ബി ആര്‍ 111) ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും വില്‍പ്പനയും  ഉദ്ഘാടനം രമേഷ് പിഷാരടി എം എല്‍ എ നിര്‍വഹിച്ചു.  ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് വിനയ്ക്ക് ടിക്കറ്റ് നല്‍കിയാണ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തത്. ഭാഗ്യം എന്ന വാക്കിന്റെ ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും ഭാഗ്യത്തെ ലക്ഷ്യമാക്കി ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ലോട്ടറി എടുക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് എം എൽ എ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നതോടൊപ്പം ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ തുടങ്ങി നിരവധി ജനങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ് ഭാഗ്യക്കുറിയെന്നും എം എല്‍ എ പറഞ്ഞു. 30 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം.  

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ ഡിവിഷണല്‍ കൗണ്‍സിലര്‍ കെ പ്രേമ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി എസ് സതികുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍  കെ ജി സിന്ധു, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ് ശ്രീജ, തോലനൂര്‍ ശശിധരന്‍, കെ ജെ സുരേഷ് ബാബു,  മധുസൂദനന്‍, സി ബാബു,  അമര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു

 

date