Post Category
വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആലത്തൂര്‍ താലൂക്ക് പരിധിയില്‍ താമസിക്കുന്നവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളതുമായ ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് വിവിധ വായ്പകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടികളുടെ വിവാഹം, പുതിയ വീട് നിര്‍മാണം, വ്യക്തിഗത ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നത്. പദ്ധതി തുകയ്ക്കനുസരിച്ച് ആറ് മുതല്‍ എട്ടര ശതമാനം വരെ പലിശ നിരക്കില്‍, ജാമ്യ വ്യവസ്ഥയിലാണ് വായ്പ അനുവദിക്കുക. വിവരങ്ങള്‍ക്ക് വടക്കഞ്ചേരി തങ്കം തിയേറ്ററിന് സമീപമുള്ള ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04922 296200. ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.ksbcdc.com.
date
- Log in to post comments