എന്‍ട്രന്‍സ് പരിശീലന ധനസഹായം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സയന്‍സ് വിഷയത്തില്‍ പ്ലസ് വണ്ണിന് പഠിക്കുന്നതോടൊപ്പം, സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ന്നവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ബി പ്ലസില്‍കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും പത്താം ക്ലാസ് സി.ബി.എസ്.ഇ അല്ലെങ്കില്‍ ഐ.സി.എസ്.ഇ സിലബസില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ യഥാക്രമം എ2/എ ഗ്രേഡുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്. പ്ലസ് ടു പരീക്ഷ എഴുതി രണ്ടു മാസത്തെ ക്രാഷ് കോഴ്‌സിന് ചേര്‍ന്നവരെയും പരിഗണിക്കും. സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളെ പരിശീലനത്തിനായി തിരഞ്ഞെടുക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ജാതി- വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ്, എംപാനല്‍ ചെയ്യപ്പെട്ട പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രസീത് എന്നിവ സെപ്റ്റംബര്‍ 30-നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും, സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളുടെ വിവരങ്ങളും മറ്റ് അനുബന്ധ വിശദാംശങ്ങളും ജില്ലാ, ബ്ലോക്ക്, അല്ലെങ്കില്‍ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാകും. ഫോണ്‍: 0491-2505005.
- Log in to post comments