Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡില്‍ നിന്നും സി ബി സി, പാറ്റേണ്‍ പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ സഹകരണ സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 'ആശ്വാസ് 2026' ഓഗസ്ത് 31 വരെ നടക്കും. പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ സംഘങ്ങള്‍/ സ്ഥാപനങ്ങള്‍ പങ്കെടുത്ത് പലിശ/പിഴപലിശ എന്നിവയില്‍ നിന്ന് ലഭിക്കുന്ന ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

date