Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ 28ന്

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും ആശയവിനിമയശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം റിസോഴ്സ് ടീച്ചേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 28ന് രാവിലെ 10ന് പാലക്കാട് ശിക്ഷക് സദനില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബി എ ഇംഗ്ലീഷ്, (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍) ഇംഗ്ലീഷില്‍ ടി ടി സി / ഡി എഡ്/ ഡി ലെഡ്/ ബി  എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എം എ ഇംഗ്ലീഷ്, (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍), അസാപ് സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്മ്യൂണിക്കേറ്റീവ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505469.

date