Skip to main content

ഐ ടി ഐ സീറ്റ് ഒഴിവ്

മെഴുവേലി ഗവ. (വനിത)ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് ജൂലൈ 25 വൈകിട്ട് 5 മണി വരെ ഓഫ് ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0468 2259952, 9496366325.
(പി ആർ/എ എൽ പി/1458)

date