Skip to main content

ഹിന്ദി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക പരിശീലന യോഗ്യതയായ രണ്ട് വർഷ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിൽ 2026-28 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35.  പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസിളവ് ലഭ്യമാണ്. താൽപര്യമുള്ളവർ ജൂലൈ 24 ന് 10 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷന് അസ്സൽ സർട്ടിഫിക്കറ്റകളുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547126028, 04734-296496.
(പിആർ/എഎൽപി/1462)

date