Post Category
ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ
അടൂർ സർക്കാർ പോളിടെക്നിക്കിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ (രണ്ടാം വർഷത്തിലേക്ക്) സീറ്റുകളിലേക്ക് ജൂലൈ 22 മുതൽ 24 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ചും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷിക്കുന്നതിനും സീറ്റ് ഒഴിവുകൾക്കും മറ്റ് വിശദ വിവരങ്ങൾക്കും www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷൻ സമയം രാവലെ 9.30 മുതൽ 10.30 വരെ. പ്രവേശനം ലഭിക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ടി.സി, കോൺഡക്ട് സർട്ടിഫിക്കറ്റ് എന്നിവയും പ്രവേശനമെടുക്കുമ്പോൾ ഹാജരാക്കണം.
(പിആർ/എഎൽപി/1463)
date
- Log in to post comments