Skip to main content

ആദിവാസി ബാലന്റെ മരണം: കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

വയനാട് മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനുവിന്റെ മകൻ ആറാം ക്ലാസ് വിദ്യാർഥി മനു (11 വയസ്സ്) മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ വച്ചുണ്ടായ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മരിച്ചതിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ വയനാട് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കാൻ പോലീസ് ശ്രമിച്ചില്ല എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

പി.എൻ.എക്‌സ്. 2679/2026

date