Skip to main content

*ദേശമംഗലം ഗവ. ഐ.ടി.ഐയിൽ പെൺകുട്ടികൾക്കുള്ള സീറ്റുകളിൽ ഒഴിവ്*

ദേശമംഗലം ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ ഒഴിവുകളുണ്ട്.  എസ്.എസ്.എൽ.സി ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള പെൺകുട്ടികൾ ജൂലൈ 25-ന് വൈകീട്ട് അഞ്ചിനകം ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിക്കണം. ഫോൺ-  04884-279944, 8547596076. ഇമെയിൽ- itidesamangalam@gmail.com. വെബ്സൈറ്റ്- itidesamangalam.kerala.gov.in.

date