Post Category
ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ്: 24-ന് സ്പോട്ട് അഡ്മിഷൻ*
രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിന്റെ 2026-28 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിലാണ് അഡ്മിഷൻ നടത്തുന്നത്. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു, ഡിഗ്രി, അല്ലെങ്കിൽ എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17-നും 35-നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇളവ് ലഭ്യമായിരിക്കും. താത്പര്യമുള്ളവർ ജൂലൈ 24-ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ നേരിട്ടെത്തി മെറിറ്റ് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. ഫോൺ- 8547126028, 04734-296496.
date
- Log in to post comments