*തൃശ്ശൂരിൽ സീ റെസ്‌ക്യൂ ഗാർഡ്, സീ റെസ്‌ക്യൂ സ്‌ക്വാഡ് നിയമനം: അഭിമുഖം 27-ന്*
തൃശ്ശൂർ ജില്ലയിൽ ഈ വർഷത്തെ ട്രോൾബാനിന് ശേഷമുള്ള കാലയളവിലേക്ക് കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി സീ റെസ്‌ക്യൂ ഗാർഡുമാരെയും ഹാർബർ ബേസ്‌ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡുമാരെയും നിയമിക്കുന്നു. ജൂലൈ 27-ന് രാവിലെ 11-ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലാണ് അഭിമുഖം.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്കാണ് അവസരം. 20നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കടലിൽ നീന്താൻ അറിയുന്നവരായിരിക്കണം അപേക്ഷകർ. ആവശ്യമെങ്കിൽ കടലിൽ നീന്തൽ പരിശോധന നടത്തി കായികക്ഷമത ഉറപ്പുവരുത്തും. കായികക്ഷമതാ പരിശോധനയിൽ പരാജയപ്പെടുന്നവരെ ഒഴിവാക്കും.
ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സിൽ ട്രെയിനിംഗ് പൂർത്തിയാക്കിയവർ, മുൻപ് ലൈഫ് ഗാർഡ് അല്ലെങ്കിൽ സീ റെസ്‌ക്യൂ സ്‌ക്വാഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. കൂടാതെ സ്വന്തം ജില്ലയിലെ താമസക്കാർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, അത്യാധുനിക കടൽരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവരെയും മുൻഗണനാക്രമത്തിൽ പരിഗണിക്കും.
താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകൾ, മുൻഗണന തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസൽ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0480 2996090.
- Log in to post comments