Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വനിതകള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂലൈ 29-ന് രാവിലെ 10.30-ന് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.

യോഗ്യത: ബി.എന്‍.വൈ.എസ്.ബിരുദം/എം.എസ്.സി. യോഗ/എം.ഫില്‍ യോഗ/തത്തുല്യ യോഗ്യത (യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളത്).  അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ലഭിച്ച, ഒരു വര്‍ഷത്തില്‍ കുറയാത്ത കാലാവധിയുള്ള അപ്രൂവ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗ (സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്‌നെസ് കോഴ്‌സ് / പിജി ഡിപ്ലോമ.)

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡ് പകര്‍പ്പ്), ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍- 9447436291.

date