Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുതിയ തൊഴിലധിഷ്ഠിത കോഴ്സുകളായ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍, ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍ ക്രൂ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, അല്ലെങ്കില്‍ ഡിഗ്രി.  കോഴ്സുകള്‍ക്കൊപ്പ പഠിതാക്കള്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട്, ഇന്റേണ്‍ഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിശീലനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഫോണ്‍- 8590082853, 9037723093.

date