Skip to main content

എച്ച് ഐ വി എയ്ഡ്‌സ് ബോധവല്‍ക്കരണം; ക്വിസ് മത്സരം

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച് ഐ വി എയ്ഡ്‌സിനെക്കുറിച്ച് അവബോധം നല്‍കുന്നതിന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എട്ട്, ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഒരു സ്‌കൂളില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ക്വിസ് മല്‍സരം ജൂലൈ 25ന് രാവിലെ 10.30  മുതല്‍ സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതു ആരോഗ്യം, കൗമാര ആരോഗ്യം, ആര്‍ത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം, എച്ച് ഐ വി എയ്ഡ്‌സ്, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സര്‍ക്കാര്‍ ആരോഗ്യ പരിപാടികള്‍ എന്നിവയാണ് ക്വിസ് മത്സരത്തിലെ വിഷയങ്ങള്‍.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. ആദ്യ സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തിലും തുടര്‍ന്ന് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. താല്‍പര്യമുള്ളവര്‍ 9946211528, 9446396166  നമ്പറുകളില്‍ ജൂലൈ 24 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സ്‌കൂള്‍ ഐ ഡി കാര്‍ഡോ സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ് മാസ്റ്റര്‍ എന്നിവരുടെ സാക്ഷ്യപത്രമോ കൂടി ഹാജരാക്കണം.    

 

 

date