Skip to main content

നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ഊർജിതമാക്കി

 

 ഹോട്ടലുകൾ, തട്ടുകടകൾ , വഴിയോര ഭക്ഷണശാലകളിലെ ആഹാര പാനീയ ശുചിത്വം ഉറപ്പാക്കുന്നതിന്  ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി, കൊച്ചി  നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി  സഹകരിച്ച് നടത്തുന്ന സംയുക്ത പരിശോധനയുടെ ഭാഗമായി 
 6 കടകളിൽ ഇന്ന് ( ജൂലൈ 21 ന്), വൈകിട്ട്  പരിശോധന നടത്തി. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത 5 കടകളിൽ നിന്ന് കുടിവെളള സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.  വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുക, പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നും 2 കടകളിൽ നിന്ന് 12,000 രൂപ പിഴ ചുമത്തി. 
ഭക്ഷണശാലകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെ ക്കുറിച്ച് ബോധവത്കരണം നൽകുകയും മാർഗ നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ കടകളിൽ  പ്രദർശിപ്പിക്കുകയും ചെയ്തു .
 

പകർച്ച വ്യാധികൾക്ക് ഇടയാക്കുന്ന രീതിയിൽ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോവുകയാ ണെന്നും
ആഹാര പാനീയങ്ങൾ തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും  മാർഗനിർദ്ദേശങ്ങൾ 
കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷാഹിർ ഷാ ആർ അറിയിച്ചു

 

കൊച്ചി നഗരസഭ പ്രദേശത്ത് നടത്തിയ പ്രത്യേക പരി ശോധനയ്ക്ക്  ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ സന്തോഷ് കെ റ്റി , ബാബു എം ആർ , കോർപ്പറേഷൻ ഹെൽത്ത്  വിഭാഗത്തിലെ  ഫുഡ് അനലിസ്റ്റ് ശ്രീല വി ബി ,  ഹെൽത്ത് ഇൻസ്പെകടർമാരായ അരുൺ പി , സഞ്ജുകുമാർ, സുധീർ ഫുഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും  ഫുഡ് സേഫ്റ്റി ഓഫീസർമാരായ ആദർശ് വിജയ്  , ടിജോ വർഗീസ്  എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
 

date