Skip to main content

*കള്ളാടി മണ്ണിടിച്ചില്‍: വിദഗ്ധ സമിതിയുടെ സ്ഥലം സന്ദര്‍ശനം 23ന്*

കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജൂലൈ 23 ന് സ്ഥലം സന്ദര്‍ശിക്കും. പൊതുമരാമത്ത്, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി, ജിയോളജിസ്റ്റ് ഡോ. സി. പി. രാജേന്ദ്രന്‍, പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ട സിംഗ് (ഐ.ഐ.ടി പാലക്കാട്), ജിയോ-ടെക്‌നിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍.ഐ.ടി കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. എം മധു കാര്‍ത്തിക്  (ഐ.ഐ.ടി പാലക്കാട്), ടണല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐ.ഐ.ടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ ജില്ലയിലെത്തുന്നത്.

date