Post Category
എൽ എൽ എം: ഓൺലൈൻ പ്രവേശന പരീക്ഷ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
ജൂലൈ 26ന് നടത്തുന്ന എൽ എൽ എം കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ ‘LLM 2026-Candidate Portal’ പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്വേഡും നൽകിയതിനുശേഷം ‘Admit Card’ ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം. അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ ലിങ്ക് വഴി അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ ജൂലൈ 23, വൈകിട്ട് 3ന് മുൻപായി അപ്‌ലോഡ് ചെയ്യണം. തപാൽ/ ഇ-മെയിൽ/ ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കില്ല.
പി.എൻ.എക്‌സ്. 2695/2026
date
- Log in to post comments