Skip to main content

ഓൺലൈൻ  ഓപ്ഷൻ സമർപ്പണം ജൂലൈ 24 വരെ

2026-27 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റിന് വേണ്ടി ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in വഴി 2026 ജൂലൈ 24 വരെ ചെയ്യാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർക്കു പ്രവേശനം നേടിയ കോളേജിൽ നിന്നും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ  സർട്ടിഫിക്കറ്റ് ഓപ്ഷൻ സമർപ്പണ സമയത്ത് ആവശ്യമാണ്. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. സീറ്റ് ഒഴിവു സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2700/2026

date