Post Category
ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് വേഗതയും അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ
വിവിധമേഖലകളിലെ ഡിജിറ്റല്‍സേവനങ്ങള്‍ പരമാവധിവേഗത്തിലാക്കുന്നതിന് സാങ്കേതികസംവിധാനങ്ങളുടെനവീകരണം അനിവാര്യമെന്ന് വനിതാ-ശിശുവികസന-തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എസ് എന്‍ കോളജ് ജംഗ്ഷനില്‍ ഇ-കേരളം ഡിജിസൊല്യൂഷന്‍സ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാനം എന്നും കൂട്ടിച്ചേര്‍ത്തു.
മേയര്‍ എ. കെ. ഹഫീസ് അധ്യക്ഷനായി. റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. എ. രതീഷ്, മാനേജിങ് പാര്‍ട്ണര്‍ മഹേഷ് മധു തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments