അറിയിപ്പുകള്‍
പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകള്‍: രജിസ്‌ട്രേഷന്‍ 31 വരെ
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി. പത്താംതരം തുല്യതക്ക് 1,950 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2,600 രൂപയുമാണ് ഫീസ്. എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഏഴാം ക്ലാസ് വിജയിച്ച, 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരത്തിനും പത്താം ക്ലാസ് വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതക്കും ചേരാം. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളിലാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുക. വിശദവിവരങ്ങള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരക്മാരില്‍നിന്നും ലഭിക്കും. ഫോണ്‍: 0495 2370053, 8281175355. വെബ്‌സൈറ്റ്: http://www.literacymissionkerala.org.
സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്
കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ബി.എസ്.സി സുവോളജി, ഫിസിക്‌സ്, ബി എ ഇകണോമിക്‌സ്, എം.എ ഇകണോമിക്‌സ്, എം.എസ്.സി സുവോളജി, എം കോം കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 25ന് ഉച്ചക്ക് 12ന് മുമ്പ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9188900234.
മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കും. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
വനിത ഐ.ടി.ഐയില്‍ സീറ്റൊഴിവ്
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 25ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2373976.
ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്‌സ് നിയമനം
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്‌സ് ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍
(ഐ.എസ്.എം) നടക്കും.
യോഗ്യത: ആയുര്‍വേദ ഫാര്‍മസിസ്റ്റ് -ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി കോഴ്‌സ് അല്ലെങ്കില്‍ ബി.ഫാം ആയുര്‍വേദ. നഴ്‌സ് -ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് (ആയുര്‍വേദ). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2371486.
സ്വീപ്പര്‍ നിയമനം
കെ.എ.പി ആറാം ബറ്റാലിയനില്‍ കുടുംബശ്രീ മുഖേന 59 ദിവസത്തേക്ക് സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 11ന് നാദാപുരം പൊലീസ് ബാരക്കില്‍ നടക്കും. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം എത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാന്റീന്‍ 2026-27 അധ്യയന വര്‍ഷം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 27ന് വൈകീട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പാളുടെ കാര്യാലയം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഈസ്റ്റ് ഹില്‍, കോഴിക്കോട്. ഫോണ്‍: 0495 2380382.
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ 2025-26 വര്‍ഷത്തെ മാഗസിന്‍ അച്ചടിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് ഒരുമണിക്ക് മുമ്പ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2320694.
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് ബസ് ഷെഡിന് സമീപത്തെ അപകടാവസ്ഥയിലുള്ള മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 24ന് ഉച്ചക്ക് രണ്ടിന് മുമ്പ് ലഭിക്കണം. വിലാസം: പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005. ക്വട്ടേഷന്‍ വ്യവസ്ഥകള്‍ www.geckkd.ac.in ല്‍ ലഭിക്കും.
വായ്പാ മേളയും ബോധവത്കരണ സെമിനാറും
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും ചേര്‍ന്ന് ജൂലൈ 24ന് വായ്പ മേളയും ന്യൂനപക്ഷ വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള വായ്പ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും. കോഴിക്കോട് നടക്കാവ് ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടി ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ നിക്‌സന്‍ മാത്തൂര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ 8714603031 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ് ടു) പി.ജി ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് (യോഗ്യത: എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 8590893066.
- Log in to post comments