Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആന്റ് വെബ്ടെക്‌നോളജിഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (DCA), ഡിപ്ലോമാ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യ മായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 135/- രൂപ മാനേജിംഗ് ഡയറക്ടർകേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗ്ട്രെയി നിംഗ് ഡിവിഷൻസിറ്റി സെന്റർപുന്നപുരംപടിഞ്ഞാറേകോട്ടതിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും / വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർസി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-2474720, 0471-2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. വെബ്സൈറ്റ്www.captkerala.com . പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യതജാതിവരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14.

പി.എൻ.എക്‌സ്. 2705/2026

date