Post Category
ശിൽപശാല സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (SIET) പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കനിർമ്മാണവുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല തിരുവനന്തപുരം അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി. പൊതുവിദ്യാലയത്തിലെ അധ്യാപകരും എസ്.ഐ.ഇ.ടി പ്രൊഡ്യൂസർമാരും പങ്കെടുത്ത ശിൽപശാല സീനിയർ അക്കാഡമിക് കോർഡിനേറ്റർ സുരേഷ് ബാബു ആർ.എസിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ടി. സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ മുൻ ഡയറ്റ് സീനിയർ ലക്ചറർ ഡോ. കെ. ഗീതാലക്ഷ്മി, പ്രോഗ്രാം കോർഡിനേറ്റർ സമിത എസ്. എൻ, ഷിജി എസ്. എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 2709/2026
date
- Log in to post comments