Post Category
*ചേർപ്പ് ഗവ. ഐ.ടി.ഐ. പ്രവേശനം: 25 വരെ അപേക്ഷ സമർപ്പിക്കാം*
ചേർപ്പ് ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി ഓഫ്ലൈനായി അപേക്ഷകൾ ക്ഷണിച്ചു. രണ്ടുവർഷ എൻ.സി.വി.ടി മെട്രിക് കോഴ്സുകളായ 'സർവ്വേയർ', 'ഇലക്ട്രീഷ്യൻ' എന്നീ ട്രേഡുകളിലെ എസ്.ടി വിഭാഗത്തിനും വനിതാ സംവരണ വിഭാഗത്തിനും ഒഴിവുള്ള സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25-നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487-2966601, 9633447243, 7012733265.
date
- Log in to post comments