സെന്‍സസ് : പ്രശ്‌നോത്തരി വിജയികള്‍ക്ക് സമ്മാനം നല്‍കി
സെന്‍സസ് 2027 ന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി വിജയികള്‍ക്ക് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ സമ്മാനം വിതരണം ചെയ്തു. ആരോണ്‍ ബിനോയി (ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, അടൂര്‍), വി.ആര്‍. സ്വാതിക (ബാം കോളജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത്കുമാര്‍ (മാര്‍ത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട), ബിനിയ സാബു (മാര്‍ത്തോമ കോളജ്, തിരുവല്ല), എ. ലക്ഷ്മിപ്രിയ (ബാലികാമടം എച്ച്.എസ്.എസ്, തിരുവല്ല), അദ്വൈത് അനില്‍ (എന്‍.എസ്.എസ്. എച്ച്.എസ്.എസ് പന്തളം) എന്നിവരാണ് വിജയികളായത്.
സെന്‍സസ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് വലിയ പങ്കുണ്ട്. രണ്ടാംഘട്ടത്തിലും അവരുടെ സഹായം ആവശ്യമുണ്ട്. അടുത്ത പത്തുവര്‍ഷത്തേക്ക് വേണ്ടിയുള്ള സെന്‍സസ് വിവരങ്ങള്‍ ഏറ്റവും ഉപയോഗം വരുന്നത് യുവതലമുറയ്ക്ക് ആണെന്നും കലക്ടര്‍ പറഞ്ഞു. സെന്‍സസ് ഡയറക്ടറേറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്.
കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ആര്‍ രാജലക്ഷ്മി, സെന്‍സസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി സി നിഷ, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
സെന്‍സസിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി വിജയികള്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീനോടൊപ്പം
- Log in to post comments