Skip to main content

വെറ്ററിനറി ഡോക്ടർ, ഡ്രൈവർ ഒഴിവ്

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രികാല സേവനത്തിന് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡൻറ് തസ്തികകളിൽ നിയമനം നടത്തും. 89 ദിവസത്തേക്കാണ് നിയമനം.സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. അഭിമുഖം ജൂലൈ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ  മൃഗസംരക്ഷണ ഓഫീസിൽ. 

ഡ്രൈവർ കം അറ്റൻഡൻറ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചവരും എൽ.എം.വി ലൈസൻസ് ഉള്ളവരുമായിരിക്കണം. പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. അഭിമുഖം ജൂലൈ 24ന് രാവിലെ 11ന് കളക്ടറേറ്റിലെ ജില്ലാ  മൃഗസംരക്ഷണ ഓഫീസിൽ. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന്  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം എത്തണം. ഫോൺ: 0481 2563726.

date