Post Category
ഗതാഗതം നിരോധിച്ചു
പാമ്പാടി എട്ടാം മൈൽ -ഡയറ്റ് പടി- മുറിയാങ്കൽ റോഡിലെ കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂലൈ 23(വ്യാഴാഴ്ച) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അരീപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൂലേപ്പീടിക ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വെള്ളൂർ-അയർക്കുന്നം റോഡിൽക്കൂടി പോകണം. എട്ടാം മൈൽ-ഡയറ്റ്പടി തിരുമേനിപ്പടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെട്ടിപ്പടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുന്നേപ്പീടിക വെട്ടിപ്പടി-ഗ്രാമറ്റം വഴി പോകണം.
date
- Log in to post comments