അപേക്ഷ ക്ഷണിച്ചു
അസംഘടിത സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനുശേഷം കേരള സർക്കാരിൻ്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, അംശാദായ പാസ്സ് ബുക്ക്, അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഓൺലൈൻ അപേക്ഷ എന്നിവയുടെ പകർപ്പുകൾ, അംഗവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. വിദ്യാർത്ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. http://services.unorganisedwssb.org/index.php/homem എന്ന ലിങ്ക് വഴി സെപ്റ്റംബർ 30വരെ അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് : 0471-2578820
- Log in to post comments