Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രോഗ്രാം

  
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍  ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രോഗ്രാമിന്  അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി.  ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്  ആണ് യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. 15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിവരങ്ങള്‍ക്ക്: www.srccc.in. ജില്ലയിലെ പഠനകേന്ദ്രം:  ശ്രീമംഗലം കളരി ആന്റ് യോഗ സ്‌കൂള്‍, തീര്‍ത്ഥം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കിഴക്കേക്കര, കൊട്ടാരക്കര. ഫോണ്‍:  8086233322.
 

 

date