Post Category
എം.ബി.എ പ്രവേശനം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലെ പ്രവേശനത്തിന് ജൂലൈ 25ന് രാവിലെ 10 മുതല്‍ കിക്മ ക്യാമ്പസില്‍ അഭിമുഖം നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 9496366741, 8547618290.
date
- Log in to post comments