Skip to main content

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സീറ്റൊഴിവ്

തലശ്ശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. സ്‌പോർട്‌സ് ക്വോട്ട വിഭാഗത്തിൽ ബി.എ. ഹിസ്റ്ററിബി.സി.എ.ബി.കോം.എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സ്‌പെഷ്യലൈസേഷനോടെ) എന്നീ കോഴ്സുകളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്.

കൂടാതെഎം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സ്‌പെഷ്യലൈസേഷനോടെ) കോഴ്സിൽ എസ്.സിഎസ്.ടിഇ.ഡബ്ല്യു.എസ്പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുമുണ്ട്. അർഹരായ വിദ്യാർഥികൾ ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം ജൂലൈ 27നകം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 2725/2026

date