Post Category
ഇംഗ്ലീഷ് റിസോഴ്സ് ടീച്ചര്‍ നിയമനം
സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് ടീച്ചര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഒന്ന് വീതം സര്‍ക്കാര്‍ യു.പി സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസിലേക്കാണ് നിയമനം നടത്തുക. അടിസ്ഥാന യോഗ്യത ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍) ടി.ടി.സി/ ഡി.എഡ്/ ഡി.എല്‍.എഡ്/ ബി.എഡ് ഇംഗ്ലീഷ്. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 27ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360810.
date
- Log in to post comments