Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ നിയമനം

ടൂറിസം വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ 2026-27 അധ്യയന വര്‍ഷത്തേത്ത് മണിക്കൂര്‍/ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഇംഗ്ലീഷ് ഫാക്കല്‍റ്റി, ലാബ് അറ്റന്റന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. ഇംഗ്ലീഷ് ഫാക്കല്‍റ്റി തസ്തികയ്ക്കുള്ള യോഗ്യത ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. അധ്യാപന പരിചയം അഭികാമ്യം. ലാബ് അറ്റന്റന്റ് തസ്തികയ്ക്കുള്ള യോഗ്യത ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. സ്റ്റാര്‍ കാറ്റഗറി ഹോട്ടലില്‍ അല്ലെങ്കില്‍ കാറ്ററിംഗ് സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 24 നകം fcithrissur1@gmail.con എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. കൂടുല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2384253, 9656720906.

date