Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 

മലപ്പുറം  കെ ആര്‍ ഡബ്ല്യു എസ് എ ജലനിധി ഓഫീസില്‍ പ്രൊജക്ട് കമ്മീഷ്ണറുടെ ഒഴിവിലേക്ക് ബി ടെക്/ബി ഇ( സിവില്‍) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ  അട്ടപ്പാടി മേഖലയിലെ പഞ്ചായത്തുകളില്‍ നിയമിക്കുന്നു.  അട്ടപ്പാടി മേഖലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍,  പകര്‍പ്പ് എന്നിവ സഹിതം അഗളി ഗ്രാമപഞ്ചായത്ത് ഓഫീസ് മീറ്റിങ് ഹാളില്‍ ജൂലൈ 31 ന് രാവിലെ അഭിമുഖത്തിന് നേരിട്ട് എത്തിച്ചേരണം. ഫോണ്‍: 0483 2738566, 8281112214.

date