റെഡ് റണ്‍ ദീര്‍ഘ ദൂര ഓട്ട മത്സരം ജൂലൈ 30 ന്
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) റെഡ് റിബ്ബണ്‍ ക്ലബ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ തലത്തില്‍ റെഡ് റണ്‍ ദീര്‍ഘദൂര ഓട്ട മത്സരം (5കി മീ) ജൂലൈ 30 ന് സംഘടിപ്പിക്കും. പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 17 നും 24 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ആണ്‍, പെണ്‍ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. രണ്ട് വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 4000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിജയികള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ജൂലൈ 30 ന് രാവിലെ ഏഴിന് ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ആയിരിക്കും മത്സരം. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 28 ന് വൈകീട്ട് അഞ്ചിന് മുമ്പ് https://docs.google.com/forms/d/e/1FAIpQLSc_q545EfNAkBnMmCHRgvbn-gui0-N0TamN-sVQ4NgRNvuspg/viewform?usp=header ല്‍ രജിസ്റ്റര്‍ ചെയ്യണം്.
കോളേജ് ഐ ഡി/കോളേജ് അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്ന രേഖ എന്നിവ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446396166, 9946211528.
- Log in to post comments