Skip to main content

സമഗ്ര-2026:  വായ്പ വിതരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

 സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 'സമഗ്ര-2026'  വായ്പ വിതരണവും ബോധവത്ക്കരണ ക്ലാസ്സും പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി പാലക്കാട് ജില്ലാ ഓഫീസില്‍  നടന്ന പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി അസിസ്റ്റന്റ് മാനേജര്‍ അനിറ്റ് ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയിലൂടെ 22 അയല്‍ക്കൂട്ടങ്ങളിലെ 255 ഗുണഭോക്താക്കള്‍ക്കുള്ള 2,00,79,000 (രണ്ടുകോടി എഴുപത്തൊമ്പതിനായിരം) രൂപ വായ്പയായി വിതരണം ചെയ്തു.  കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പ, പ്രവര്‍ത്തന മൂലധന വായ്പ, വിധവകള്‍ക്കുള്ള പുനര്‍ജനി വായ്പ, ഭവന നിര്‍മ്മാണത്തിനായുള്ള എന്റെ വീട് വായ്പ, ബഹുവിധ ആവശ്യങ്ങള്‍ക്കുള്ള സുവര്‍ണ്ണശ്രീ വായ്പ, വ്യക്തിഗത വായ്പ എന്നീ പദ്ധതികളിലായി 52 വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ആകെ 1,39,96,000 (ഒരു കോടി മുപ്പത്തൊമ്പത് ലക്ഷത്തി തൊണ്ണൂറ്റാറായിരം) രൂപയും വായ്പയായി വിതരണം ചെയ്തു. ആകെ 3,40,75,000 (മൂന്ന് കോടി നാല്‍പ്പത് ലക്ഷത്തി എഴുപത്തയ്യായിരം) രൂപയുടെ വായ്പ വിതരണമാണ് നടന്നത്. ഗുണഭോക്താക്കള്‍ക് വായ്പ വിനിയോഗവും തിരിച്ചടവും സംബന്ധിച്ച് ക്ലാസുകളും നടന്നു.

date