Skip to main content

ഗവ. ഐ ടി ഐ : വനിതകള്‍ക്ക് അപേക്ഷിക്കാം

നാഗലശ്ശേരി ഗവ.  ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അഡിറ്റീവ് മാനുഫാക്ചറിങ് (3 ഡി) പ്രിന്റിങ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നീ ട്രേഡുകളില്‍ വനിതകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 25. അപേക്ഷകള്‍ നേരിട്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 9746715651, 9526326361.

date