Post Category
ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒഴിവുകള്‍
ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് (ഈവനിംഗ് ഒ.പി), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 27-ന് രാവിലെ 11 ന് അഭിമുഖം നടത്തും. ഫാര്‍മസിസ്റ്റ് തസ്തികയ്ക്ക് ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഡാറ്റ എന്‍ട്രി തസ്തികയ്ക്ക് പ്ലസ് ടുവും എല്‍.ബി.എസ് അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 2026 ജനുവരി 1-ന് 40 വയസ്സ് കവിയാത്തവര്‍ക്ക് പങ്കടുക്കാം. ഏലംകുളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 27-ന് രാവിലെ 10 നും 11 നുമിടയില്‍ രജിസ്‌ട്രേഷനായി ഹാജരാകണം. ഫോണ്‍- 04933 230156.
date
- Log in to post comments