Skip to main content

സൗജന്യ തൊഴില്‍ മേള

തവനൂര്‍ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 25 ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ക്യാംപസിലാണ് മേള നടക്കുന്നത്. താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് എത്തണം. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും മേള നടക്കുന്ന ദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യം ലഭ്യമാണ്. ഫോണ്‍- 9495999658, 9400454788.

date