Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: ഡാറ്റാ എന്‍ട്രി തീയതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പിലാക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ നിന്നുള്ള ഡാറ്റാ എന്‍ട്രി തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു. ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ ലോഗിന്‍ വഴി www.egrantz.kerala.gov.in എന്ന വെബ്സൈറ്റില്‍ നിശ്ചിത തീയതിക്കകം രേഖപ്പെടുത്തണം. ഫോണ്‍- 0492 2222335, ഇമെയില്‍-bcddpkd@gmail.com.

date