Post Category
ഖാരിഫ് വിളകൾ ജൂലൈ 31 വരെ ഇൻഷുർ ചെയ്യാം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഖാരിഫ് വിളകൾ ജൂലൈ 31 വരെ ഇൻഷുർ ചെയ്യാം. ഇൻഷുറൻസ് സൈറ്റ് (pmfby.gov.in), കോമൺ സർവ്വീസ് സെന്റർ, അക്ഷയ സെന്റർ, ലോൺ എടുക്കുന്ന ബാങ്ക് എന്നിവ വഴി ഇൻഷുർ ചെയ്യാം. കോട്ടയം ജില്ലയിൽ നെല്ല്, കവുങ്ങ്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, ഇഞ്ചി, കിഴങ്ങുവർഗ്ഗ പച്ചക്കറി എന്നീ വിളകൾ ഇൻഷുർ ചെയ്യാൻ സാധിക്കും. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, കരം അടച്ച രസീത് എന്നിവയുമായി അതത് കൃഷിഭവനുമായി ബന്ധപ്പെട്ടാൽ ഇൻഷുറൻസ് ചെയ്യുന്നതിന് സഹായം ലഭ്യമാകും. ഫോൺ: 18004257064. കോട്ടയം ജില്ലയിലെ കോ- ഓർഡിനേറ്റർമാർ: സിബിച്ചൻ(9645162336), അനീഷ്(9061675557) വിഷ്ണു(9400356388)
date
- Log in to post comments