ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം ഇന്ന്
ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും കരുനാഗപ്പള്ളി ഖാദി ഗ്രാമ സൗഭാഗ്യ ഉദ്ഘാടനവും ഇന്ന് (ജൂലൈ 24) വൈകിട്ട് നാലിന് വനിതാ-ശിശുക്ഷേമ, തൊഴില്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. കരുനാഗപ്പള്ളി മുനിസിപ്പല്‍ സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.ആര് മഹേഷ് എം.എല്‍.എ അധ്യക്ഷനാകും. ആദ്യവില്‍പ്പന കരുനാഗപ്പള്ളി നഗരസഭാ ചെയര്മാന് പി സോമരാജന് നിര്‍വഹിക്കും. വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോണ്സണ് സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.സി രാജന് മുഖ്യാതിഥിയാകും. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി മോഹന്‍ദാസ്, മുനമ്പത്ത് ഗഫൂര്‍, പി രാജു, എം ശോഭന, ആശാ അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി രാജേഷ്, നഗരസഭാ സെക്രട്ടറി വി.എസ് സന്ദീപ്കുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
ഓഗസ്റ്റ് 25 വരെ 30 ശതമാനം പ്രത്യേക കിഴിവോടെയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുക. ഓരോ 1000 രൂപയുടെ ഗ്രോസ് പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനം ഒരാള്‍ക്ക് കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ ( സുസുക്കി ആക്സസ് 125) സ്കൂട്ടറും മൂന്നാം സമ്മാനമായി 50 പേര്‍ക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും. എല്ലാ ആഴ്ചയിലും ജില്ലാ തല നറുക്കെടുപ്പ് നടത്തി 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ജി.എസ് കര്‍ബല (04742743587), കൊട്ടാരക്കര (04742650631), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില്‍ റിബേറ്റ് ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.
- Log in to post comments