*ഇ.പി.എഫ് കുടിശികയും നടപടികളും തീർപ്പാക്കാൻ അവസരം*
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കുടിശികയും നടപടികളും കുറഞ്ഞ നിരക്കിൽ തീർപ്പാക്കാൻ സ്ഥാപനങ്ങൾക്ക് അവസരം. വിശ്വാസ് പദ്ധതി പ്രകാരം അർഹരായ സ്ഥാപനങ്ങൾക്ക് വിവിധ നിയമ വകുപ്പുകൾ പ്രകാരം ബാധകമായ കുടിശിക ഗണ്യമായി കുറഞ്ഞ നിരക്കിൽ തീർപ്പാക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. നഷ്ടപരിഹാരത്തുക കുടിശ്ശികയുള്ളതോ അടച്ചിട്ടില്ലാത്തതോ ആയ സ്ഥാപനങ്ങൾ, നിയമനടപടികൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ, 14 ബി വകുപ്പ് പ്രകാരമുള്ള നടപടികൾ പുരോഗമിക്കുന്ന സ്ഥാപനങ്ങൾ, അല്ലെങ്കിൽ വീഴ്ചകൾ തിരിച്ചറിയപ്പെട്ടിട്ടും ഇതുവരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആറ് മാസത്തേക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. വീഴ്ചയുടെ കാലയളവനുസരിച്ച് പ്രതിമാസം 0.25 ശതമാനം മുതൽ ഒരു ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇതിനായി ഇ.പി.എഫ് എംപ്ലോയർ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഇ.പി.എഫ് കോഴിക്കോട് റീജ്യണൽ ഓഫീസുമായോ ro.kozhikode@epfindia.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
- Log in to post comments