Skip to main content

*സി.ഡി.എസുകൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ*

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസുകൾ മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടുന്ന സി.ഡി.എസുകൾക്ക് അപേക്ഷിക്കാം. അംഗങ്ങളായ അപേക്ഷകർ 18നും 60നുമിടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഒരംഗത്തിന് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വായ്പ തുക. 6.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതൽ നാല് വർഷങ്ങൾ കൊണ്ട് വായ്പതുക പലിശ സഹിതം മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവർ കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102.

date