Post Category
ടെൻഡർ ക്ഷണിച്ചു
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) സയൻസ് ലാബിലേക്ക് വർക്കിംഗ് മോഡലുകളും മറ്റ് സാമഗ്രികളും വാങ്ങുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മുദ്ര വെച്ച ടെൻഡറുകൾ ജൂലൈ 30ന് വൈകീട്ട് 4 വരെ തിരുവനന്തപുരം ഡയറ്റ് ഓഫീസിൽ സമർപ്പിക്കാം.
ജൂലൈ 31ന് ടെൻഡർ തുറക്കും. ടെൻഡർ ഫോമുകൾ ഡയറ്റ് ഓഫീസിൽ നിന്നും ലഭിക്കും.
date
- Log in to post comments