Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരംപ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നൈറ്റ് വാച്ച്മാൻടൈപ്പിസ്റ്റ് തസ്തികകളിലെ ഒരോ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ആവശ്യമായ യോഗ്യതമറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്‌കെയിലിലുള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയുംബയോഡേറ്റയും വകുപ്പ് മേധാവിയുടെ എൻ.ഒ.സിയും ഉൾപ്പെടെ മേലധികാരി മുഖേന ആഗസ്റ്റ് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 2760/2026

date