Post Category
ആദിവാസി ഉന്നതികളില്‍ ഭക്ഷ്യകമീഷന്‍ സന്ദര്‍ശനം നടത്തി
സംസ്ഥാന ഭക്ഷ്യകമീഷന്‍ അംഗം മുരുകേശ് ചെറുനാലി കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട്, പൈക്കാടന്‍മല, പാറത്തോട്, ഭഗവതിക്കാവ് ആദിവാസി ഉന്നതികള്‍, അങ്കണവാടികള്‍, തേക്കിന്‍കുറ്റി ഫാത്തിമ മാതാ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.ജില്ലാ സപ്ലൈ ഓഫീസര്‍ എം.എം പ്രജുള, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ സുമേഷ്, സിറ്റി റേഷനിങ് ഓഫീസര്‍ പി.ഇ സീന, ട്രൈബല്‍ ഓഫീസര്‍ എസ് പ്രീതി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പി അനിത, കുന്ദമംഗലം അഡീഷണല്‍ സി.ഡി.പി.ഒ പ്രസന്നകുമാരി, ജില്ലാ നൂണ്‍ഫീഡിങ് സൂപ്പര്‍വൈസര്‍ ബിന്ദു, വിദ്യാഭ്യാസ വകുപ്പ് ജില്ലാ അക്കൗണ്ട്‌സ് ഓഫീസര്‍ ആരിഫ് മുഹമ്മദ്, മുക്കം എ.ഇ.ഒ ദീപ്തി, നൂണ്‍ മീല്‍ ഓഫീസര്‍ സാജിദ്, താമരശ്ശേരി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ ഷാജു തുടങ്ങിയവര്‍ അനുഗമിച്ചു.
date
- Log in to post comments