Skip to main content

സ്പോട്ട് അഡ്മിഷന്‍

തൊടുപുഴയിലെ പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ 28 മുതല്‍ 31 വരെ നടത്തും.

രാവിലെ 10.30 മണി വരെ കോളേജില്‍ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. നിലവില്‍ പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/സി.ബി.എസ്.ഇ-10/തത്തുല്യം പാസ്സായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495659662, 9895864787, 7012917470, 9745090671

date